സീസണ്‍ വാച്ച് അറിയിപ്പ്|-സീസണ്‍വാച്ചില്‍ പങ്കാളികളായ എല്ലാ സ്കൂളുകളും 2013 ആഗസ്റ്റ് 30 നു മുമ്പായി സ്കൂളുകളില്‍ താല്‍പര്യമുള്ള കുട്ടികളെ ചുമതല ഏല്പിക്കേണ്ടതും പ്രവര്‍ത്തനം തുടങ്ങേണ്ടതുമാണ്|
Image Hosted At MyspaceGens
സീസണ്‍വാച്ച്
-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള്‍ -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
- ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.
-തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു

ഗവ.യു. പി സ്കൂള്‍ നങ്ങ്യാര്‍കുളങ്ങരയ്ക്ക് മാത‍ൃഭൂമി സീഡ് - ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്ക്കാരം ,കെ .രാജശ്രീ മികച്ച ടീച്ചര്‍ കോ- ഓര്‍ഡിനേറ്റര്‍

ഹരിപ്പാട് - മാതൃഭൂമി സീഡ് സീഡ് - ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്ക്കാരത്തിന് ഗവ.യു. പി സ്കൂള്‍ നങ്ങ്യാര്‍കുളങ്ങര അര്‍ഹരായി. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു,കാഷ് അവാര്‍ഡായി 5000 രൂപ വിദ്യാലയത്തിനു ലഭിക്കും. വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോ- ഓര്‍ഡിനേറ്ററായി ഇവിടുത്തെ അദ്ധ്യാപികയും സയന്‍സ് ഇനിഷ്യേറ്റീവ് ഹരിപ്പാട് സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രാജശ്രീ. കെയ്ക്ക് ലഭിച്ചു.5000 രൂപ കാഷ് അവാര്‍‍‍ഡായി ലഭിക്കും. എസ്. എന്‍. വി യു.പി സ്കൂള്‍ മുതുകുളം , ഗവ.യു.പി സ്കൂള്‍ കാര്‍ത്തികപ്പള്ളി,ഗവ.ഗേള്‍സ് എച്ച്.എസ്.എസ് ഹരിപ്പാട് എന്നീ സ്കൂളുകള്‍ക്ക് പ്രോത്സാഹനസമ്മാനം ലഭിച്ചു. ജില്ലയിലെ ജെം -ഓഫ് സീഡ് പുരസ്ക്കാരത്തിന് ഹരിപ്പാട് ഗവ.ഗേള്‍സ് എച്ച്.എസ്.എസ്സിലെ വി. വിഷ്ണുമായ അര്‍ഹയായി.

മുതുകുളം കുമാരനാശാന്‍ മെമ്മോറിയല്‍ സ്കൂളില്‍ സീസണ്‍വാച്ചിന് തുടക്കം

മുതുകുളം -മുതുകുളം കുമാരനാശാന്‍ മെമ്മോറിയല്‍ സ്കൂളില്‍ സീസണ്‍വാച്ചിന് തുടക്കം. സ്കൂളിലെ വര്‍ഷ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സീസണ്‍വാച്ച് ആരംഭിച്ചു. സ്കൂള്‍ വളപ്പിലേയും ചുറ്റുവട്ടത്തുമുള്ള  വൃക്ഷങ്ങള്‍ നിരീക്ഷിച്ചുകൊണ്ടാണ് സീസണ്‍വാച്ചിന് തുടക്കം കുറിച്ചത്.  സ്കൂള്‍ ഹെഡ്മിസ്ട്രസ്  സുനിത, സീഡ് കോ- ഓര്‍‍‍ഡിനേറ്റര്‍ ടി.ആര്‍ രവിരാജ് ,സ്റ്റാഫ് സെക്രട്ടറി ജ്യോതി പ്രഭ, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീമോള്‍ എന്നിവര്‍ പങ്കെടുത്തു.

ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ സീസണ്‍വാച്ച് ആരംഭിച്ചു



                   
 ഹരിപ്പാട്:തെരഞ്ഞെടുക്കപ്പെട്ട25ഓളംവൃക്ഷങ്ങള്‍പൂക്കുന്നതുംകായ്ക്കുന്നതും തളിരിടുന്നതുംനിരീക്ഷിക്കുന്നതിനും അവയുടെവിവരശേഖരണവുംലക്ഷ്യമാക്കിആരംഭിച്ചിട്ടുള്ള മാതൃഭൂമിസീഡ് -സീസണ്‍വാച്ചിന് ഹരിപ്പാട് ഗവ.ഗേള്‍സ്  ഹയര്‍സെക്കന്ററിസ്ക്കൂളില്‍ തുടക്കംകുറിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദാക്ഷന്‍ പിള്ളപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.സീനിയര്‍അസിസ്റ്റന്റ് എ.സുലേഖാബീവി,സീസണ്‍വാച്ച്കോ-ഓര്‍ഡിനേറ്റര്‍ മിനി.കെ.നായര്‍,സീഡ്-കോഓര്‍ഡിനേറ്റര്‍ ഡി.ഷൈനിഎന്നിവര്‍ പങ്കെടുത്തു.


നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ സീസണ്‍വാച്ചിന് തുടക്കം


പള്ളിപ്പാട് - തെരഞ്ഞെടുക്കപ്പെട്ട 25ഓളം  വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്നതിനും അവയുടെ വിവരശേഖരണവും ലക്ഷ്യമാക്കി ആരംഭിച്ചിട്ടുള്ള മാതൃഭൂമി സീഡ് -സീസണ്‍വാച്ചിന് പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ തുടക്കം കുറിച്ചു. സ്കൂള്‍ മാനേജര്‍ എം.എസ് മോഹനന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി.രമേഷ് കുമാര്‍,ഹെഡ്മിസ്ട്രസ് എല്‍.രാജലക്ഷ്മി,സീഡ് -കോ ഓര്‍ഡിനേറ്റര്‍ കെ.സലില്‍ കുമാര്‍,കെ.ബി.ഹരികുമാര്‍ സീസണ്‍വാച്ച് കോ-  ഓര്‍ഡിനേറ്റര്‍മാരായ കെ.ലേഖാനായര്‍, രജനിരാജ് ,സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്എന്നിവര്‍ പങ്കെടുത്തു.  

സീസണ്‍ വാച്ച് കോ- ഓര്‍ഡിനേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്


ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ വിവിധസ്കൂളുകളില്‍ ആരംഭിച്ചിട്ടുള്ള സീസണ്‍വാച്ച് പ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനുള്ള സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനു മുന്നോടിയായി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്ക് hpd യില്‍ ആരംഭിക്കുന്ന യൂസര്‍നെയിം അയച്ചുതരികെയുണ്ടായി. സീസണ്‍വാച്ച് സൈറ്റില്‍ പ്രവേശിക്കാന്‍ ഇതാണ് ഉപയോഗിക്കേണ്ടത്. സൈറ്റില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പായി സീസണ്‍വാച്ചിന്റെ സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാറുമായി ബന്ധപ്പെടേണ്ടതാണ്. അദ്ദേഹം നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുവേണം വിവരങ്ങള്‍ അപ് ലോഡു ചെയ്യാന്‍. വിവരങ്ങള്‍ നല്‍കുന്നതില്‍ തെറ്റുപറ്റിയാല്‍ തിരുത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. മുഹമ്മദ് നിസാറിന്റെ ഫോണ്‍ നമ്പര്‍ - 9446447666.

മാതൃഭുമി സീഡ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് മുതുകുളത്തെ തണ്ണീർ തടങ്ങളെ കുറിച്ചുള്ള പഠന പ്രൊജക്റ്റ് ആരംഭിച്ചു.




















മാതൃഭുമി സീഡ്പ്രവര്‍ത്തനങ്ങളോട്അനുബന്ധിച്ച് മുതുകുളത്തെതണ്ണീര്‍ തടങ്ങളെ കുറിച്ചുള്ളപഠന പ്രൊജക്റ്റ് മതുകുളം എസ്. എന്‍.വി സ്കൂളില്‍ ആരംഭിച്ചു.സ്കൂള്‍ മാനെജ്മെന്റ്കമ്മറ്റി സെക്രട്ടറിയുംസീഡ് കോര്‍കമ്മിറ്റി അംഗവും ആയജെ ദാസന്‍ ഉത്ഘാടനം നിര്‍വഹിച്ചു.പ്രവര്ത്തനങ്ങള്ക്ക് സീഡ്കോര്‍ഡിനെറ്റര്‍ ഡി ഹരീഷ്നേതൃത്വം നല്കും. ഒരു കാലത്ത് നാടിനു കുടിനീരേകിയിരുന്നതണ്ണീര്‍ത്തടങ്ങളുടെപുനരുജ്ജീവനത്തിനുള്ള സാധ്യതകള്‍ ആരായാന്‍ ലക്ഷ്യമിട്ടുള്ളതാണ് ജലായനം പദ്ധതി.

സീസണ്‍വാച്ച് - പുതിയ യൂസര്‍നെയിം

ഹരിപ്പാട്- മാതൃഭുമി സീഡ് -സയന്‍സ് ഇനിഷ്യേറ്റീവ് ,സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ നടപ്പിലാക്കിവരുന്ന സീസണ്‍വാച്ചിന്റെ സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ അപ് ലോ‍ഡ് ചെയ്യാനുള്ള പുതിയ യൂസര്‍നെയിം തയ്യാറായി. ഇത് ഹരിപ്പാട് സബ് ജില്ലയിലെ സ്കൂള്‍ തലത്തിലെ എല്ലാ സീസണ്‍വാച്ച് കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും അയച്ചിട്ടുണ്ട്.എന്നാല്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ ഇത് ഉപയോഗിച്ച് വിവരങ്ങള്‍ അപ് ലോ‍ഡ് ചെയ്യാന്‍ ശ്രമിക്കരുത്. സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാറുമായി ബന്ധപ്പെട്ട് വ്യക്തമായ ധാരണയുണ്ടാക്കിയ ശേഷം മാതൃമെ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കാവു. തെറ്റായവിവരങ്ങള്‍ നല്‍കിയാല്‍ തിരുത്താന്‍ ബുദ്ധിമുട്ടായിരിക്കും. പുതിയ യൂസര്‍നെയിം ലഭ്യമല്ലാത്ത സ്തൂള്‍ കോ- ഓര്‍ഡിനേറ്റര്മാര്‍ സയന്‍സ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെടേണ്ടതാണ്.